
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ; മികച്ച സ്ഥാനാര്‍ഥികളെയാണ് എല്ലാ മണ്ഡലത്തിലേക്കും പരിഗണിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
തന്റെ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച കെ.സുരേന്ദ്രൻ മൂന്നുലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍, ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും പാർട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്ബ് എൻ.ഡി.എയുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും. ഓരോ ലോക്‌സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്.
ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകളേ ബാക്കിയുള്ളൂ.