
കൊല്ലം : കുടുമ്പനാട് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കൊല്ലം തേവലക്കര മൊട്ടക്കല്‍ കല്ലുംപുറത്ത് വീട്ടില്‍ നന്ദു(29) ആണ് മരിച്ചത്.
പാല്‍ വിതരണ കമ്പനി തൊഴിലാളിയാണ് നന്ദു. നെല്ലിമുകള്‍ ആനമുക്കിന് സമീപം വച്ചായിരുന്നു അപകടം.
ആനമുക്ക് ഭാഗത്ത് നിന്നും അടൂരിലേക്ക് വന്ന ഓട്ടോറിക്ഷയും അടൂരില്‍ നിന്നും കടമ്ബനാട് ഭാഗത്തേക്ക് പോയ സ്കൂട്ടറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ അടൂർ ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു







