video
play-sharp-fill
എല്ലാം സിനിമാക്കഥ പോലെയുണ്ടല്ലോ..! ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ പരാതി; ആദ്യ മൊഴിപ്രകാരം ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് മനസ്സിലാകും; എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസില്‍ ഹൈക്കോടതി

എല്ലാം സിനിമാക്കഥ പോലെയുണ്ടല്ലോ..! ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ പരാതി; ആദ്യ മൊഴിപ്രകാരം ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് മനസ്സിലാകും; എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസില്‍ ഹൈക്കോടതി

സ്വന്തം ലേഖകന്‍

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി പറഞ്ഞു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ പരാതിയെന്നും കോടതി പറഞ്ഞു.

എല്ലാം സിനിമാക്കഥ പോലെയുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമാണോ എന്ന് പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ആദ്യ മൊഴിപ്രകാരം ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് മനസ്സിലാകുമെന്ന് കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്‌സ് എം സക്കറിയ, പിഎസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഉത്തരവ്. തങ്ങള്‍ക്കെതിരായ പരാതിക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് ഹര്‍ജിയില്‍ അഭിഭാഷകര്‍ ആരോപിച്ചത്.

എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നല്‍കുന്നതില്‍ നിന്ന് തടയുകയാണ് ലക്ഷ്യമെന്നായിരുന്നു അഭിഭാഷകര്‍ ഹര്‍ജിയില്‍ ആരോപിച്ചത്. പരാതിക്കാരിയെ മര്‍ദ്ദിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണമാണ്. ഇത് തെളിയിക്കാന്‍ സംഭവ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.വഞ്ചിയൂര്‍ പൊലീസാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്.