Spread the love

ഈരാറ്റുപേട്ട: കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു.

video
play-sharp-fill

ഈരാറ്റുപേട്ട തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടമാണ് തകർന്നത്.

പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര പൂർണ്ണമായും തകരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടുകൾ പൂർണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി. രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ കെട്ടിടം അപകടാവസ്ഥയിലായി.

കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു.

സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അധ്യായന വർഷവും പ്രതിസന്ധിയിൽ ആയി.

ഈ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ നിലയിലാണ് .

എത്രയും വേഗം സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു പറഞ്ഞു.