video
play-sharp-fill

എൽദോസ് കുന്നപ്പിള്ളില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും; പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടുമൊരു കേസ് എടുത്തിട്ടുണ്ട് ,രാവിലെ ഒമ്പതിന് ഹാജരാകുക തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ.ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം.

Spread the love

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ബലാത്സംഗ കേസിൽ പ്രതിയായ എം.എൽ.എ. രാവിലെ 9 മണിക്ക് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തുക. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം. ആവശ്യമെങ്കിൽ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ടാവുകയും വേണം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ നടക്കും.

പാസ്‌പോർട്ടും മൊബൈൽ ഫോണും അന്വേഷണ സംഘത്തിന് കൈമാറണം എന്നും നിർദേശമുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പരാമർശം ഈ കാലയളവിൽ പാടില്ല. സംസ്ഥാനം വിട്ടു പോകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. യുവതിയുടെ വീട്ടിലും കോവളം ഗസ്റ്റ് ഹൗസിലും തെളിവെടുപ്പ് ഉണ്ടാകും. അതേസമയം, എൽദോസിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉറച്ചു നിൽക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി അധ്യക്ഷൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും നേരിട്ട് എത്തി കാരണം ബോധിപ്പി ക്കാതിരുന്നത് കടുത്ത അതൃപ്തിക്ക് കാരണമായതായാണ് സൂചന. കെ സുധാകരൻ ഡൽഹിയിൽ നിന്ന് തിങ്കളാഴ്ച മടങ്ങിയെത്തിയ ശേഷമാകും അച്ചടക്ക നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. കെ മുരളീധരൻ അടക്കം എൽദോസിനെതിരെ നിശിത വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.