play-sharp-fill
മുറ്റത്തെ അടുപ്പിൽ നിന്നും തീ പടർന്ന് വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു ; ഈരയിൽക്കടവിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തി തീയണച്ചത് ഒരുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ : വീഡിയോ ഇവിടെ കാണാം

മുറ്റത്തെ അടുപ്പിൽ നിന്നും തീ പടർന്ന് വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു ; ഈരയിൽക്കടവിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തി തീയണച്ചത് ഒരുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ : വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം :മുറ്റത്തെ അടുപ്പിൽ തീ പടർന്ന് പിടിച്ച് ഈരയിൽക്കടവിൽ വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. ഈരയിൽക്കടവിൽ എ.വി.ജി ഷോറൂമിന് സമീപം മനയ്ക്കൽചക്കാലയിൽ ചെറിയാൻ തരകന്റെ വീടിനോട് ചേർന്നുള്ള ഷെഡിലേക്കാണ് തീ പടർന്ന് പിടിച്ചത്. വീഡിയോ ഇവിടെ കാണാം

അടുപ്പിന് സമീപത്ത് വച്ചിരുന്ന മണ്ണെണയിലേക്ക് തീ പടർന്ന് പിടിക്കുകയും തുടർന്ന് ഷെഡിൽ സൂക്ഷിച്ചിരുന്ന വിറകിലേക്കും ഡെസ്‌കിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു. ഷെഡിൽ സൂക്ഷിച്ചിരുന്ന ഡെസ്‌കുകളും റൂഫിംഗ് ഷീറ്റിലെ പ്ലാസ്റ്റിക്കും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ പിടുത്തം ഉണ്ടായി ഉടൻ തന്നെ സമീപവാസികളെ വിവരം അറിയിക്കുകയുകായിരുന്നുവെന്നും അവർ ഓടിയെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് അഗ്നിരക്ഷാ സേനയിൽ വിവരം അറിച്ചതെന്നും വീട്ടുടമസ്ഥൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

കോട്ടയത്ത് നിന്നും അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകളുടെ ഒരു മണിക്കൂറോളം നീണ്ട ശ്രമഫലമായിട്ടാണ് തീയണച്ചത്. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി വൻദുരന്തമാണ് ഒഴിവായത്.

അതേസമയം സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് തീ പടർന്ന് പിടിക്കുന്നത് ആദ്യം കണ്ടതെന്നും അവരാണ് തീ അണയ്ക്കുന്നതിനുള്ള ആദ്യശ്രമം നടത്തിയതെന്നും സമീപവാസികൾ പറയുന്നു.

Tags :