
കൊച്ചി: മദ്യലഹരിയില്‍ പൊലീസിനെ ആക്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തെന്ന കേസില്‍ അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടപ്പള്ളിക്ക് സമീപം മരോട്ടിച്ചോട് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തോടാണ് യുവാക്കള്‍ തട്ടിക്കയറിയത്.
കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനെത്തിയ ഉദ്യോഗസ്ഥരുമായി യുവാക്കള്‍ വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇടപ്പള്ളിയിലെ ഒരു മാളില്‍ സെക്യൂരിറ്റി ജീവനക്കാരായ ഇവര്‍ തൊഴില്‍ സംബന്ധമായ വിഷയങ്ങളിലും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചതെന്നാണ് വിവരം.
വാക്കേറ്റം രൂക്ഷമായതോടെ യുവാക്കള്‍ കല്ലേറ് നടത്തിയെന്നും തുടര്‍ന്ന് കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്തേക്ക് എത്തിച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ഉദയകുമാറിന് കൈവിരലിന് പരിക്കേറ്റതായി പരാതിയുണ്ട്. നെന്മാറ സ്വദേശി ഷംസുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ അല്‍ത്താഫ്, അജ്മല്‍, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ തുടര്‍നടപടികള്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







