Spread the love

കാസർഗോഡ്: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് സൗപർണികയാണ് (41) മരിച്ചത്.

video
play-sharp-fill

നാഗാലാൻഡില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്‍റെ ഭാര്യയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുതുതായി പണിത വീടിന്‍റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങിയ നിലയിലാണ് ശനിയാഴ്ച രാവിലെ സൗപർണികയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാസം മുമ്പാണ് കുടുംബം പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയത്. ഗൃഹപ്രവേശന ചടങ്ങിനു പിന്നാലെ രാജേഷ് നാഗാലാൻഡിലേക്ക് പോയിരുന്നു.

ആദൂർ പൊലീസ്‌അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.