video
play-sharp-fill

തന്റെ ഭർത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണ് : രേഖകളിൽ ഒപ്പിടാൻ അവർ നിർബന്ധിച്ചു ; ഇ.ഡിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിനീഷിന്റെ ഭാര്യ

തന്റെ ഭർത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണ് : രേഖകളിൽ ഒപ്പിടാൻ അവർ നിർബന്ധിച്ചു ; ഇ.ഡിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിനീഷിന്റെ ഭാര്യ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തന്റെ ഭർത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണെന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഭാര്യ. പരിശോധനയ്ക്ക് ശേഷം ബിനീഷ് കുടുങ്ങാൻ പോകുകയാണെന്നും അവിടെ നിന്നും പുറത്തിറങ്ങണമെന്ന് ആഗ്രമുണ്ടെങ്കിൽ രേഖകളിൽ ഒപ്പിടണമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു.

അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് കണ്ടപ്പോൾ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. അത്തരത്തിലൊരു കാർഡ് ബിനീഷിന്റെ മുറിയിൽ നിന്നും കണ്ടെടുത്തെങ്കിൽ അത് കണ്ടെത്തുമ്പോൾ തന്നെ വിളിച്ചു കാണിക്കണമായിരുന്നുവെന്നും അത് കാണിക്കാത്ത സാഹചര്യത്തിൽ ഒപ്പിടാനാകില്ലെന്ന് പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോളവർ ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോയെന്ന് ചോദിച്ചു.ബിനീഷല്ല, ആരു പറഞ്ഞാലും ബോധ്യപ്പെടാത്ത കാര്യത്തിൽ ഒപ്പിടില്ലെന്ന് അറിയിക്കുകയായിരുന്നു. അല്ലെങ്കിൽ നിങ്ങൾ കൊണ്ടുവന്നുവെച്ചതാണെന്ന് എഴുതി താൻ ഒപ്പിട്ടു നൽകാമെന്ന് അറിയിച്ചു. എന്നാൽ അത് പറ്റില്ലെന്ന് ഇഡി അറിയിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

രാത്രി കുഞ്ഞിന് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. കുഞ്ഞിന് ഭക്ഷണം നൽകാനോ വസ്ത്രം മാറാൻ പോലും സാധിച്ചില്ല്.ഇഡി ഉദ്യോഗസ്ഥർ കൊണ്ടുവന്ന സാക്ഷി ഹാളിൽ തന്നെ ഇരിക്കുകയായിരുന്നു. സാക്ഷി മുറിയിലേക്ക് പോയിരുന്നില്ല. തന്റെ ഫോൺ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തുവെന്നും അവർ പറഞ്ഞു.