Spread the love

ന്യൂഡൽഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങിയോടി.

video
play-sharp-fill

ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടുനിന്നതായാണ് വിവരം.

ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ തൊട്ടടുത്ത മറ്റ് ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്ബത്തിന്റെ തീവ്രത അളക്കുന്ന റിക്ടര്‍ സ്‌കെയിലില്‍ ഏകദേശം 4.1 ആയിരുന്നു ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ റോഹ്തക്കിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കണക്കാക്കുന്നത്. കാര്യമായ നാശനഷ്ടങ്ങൾ ഒന്നുതന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതിന് മുൻപും ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.