ഭൂമി വേഗത്തിൽ കറങ്ങുന്നു, ഒരു ദിവസത്തിൽ 24 മണിക്കൂറില്ല : പുത്തൻ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഭൂമി വേഗത്തിൽ കറങ്ങുന്നു, ഒരു ദിവസത്തിൽ 24 മണിക്കൂറില്ല : പുത്തൻ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കഴിഞ്ഞ 50 വർഷത്തിനിടയിൽ കറങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നുമാണ് ലോക ടൈം കീപ്പർമാരുടെ ഇപ്പോഴത്തെ ചർച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതേവർഷം ജൂലൈ 19നാാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ഏറെ ശ്രദ്ധേയമാണ്.

‘നെഗറ്റീവ് ലീപ്പ് സെക്കൻഡ്’ പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് കുറയുന്നത്. അതേസമയം, നേരത്തെയുള്ള ചില കണക്കുകൾ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂർത്തിയാക്കിയ ചരിത്രവും നിലനിൽക്കുന്നുണ്ട്.

Tags :