video
play-sharp-fill

സ്‌നേഹ വണ്ടിക്ക് പാര്‍ട്ടിക്കൊടി വീശി ഫ്‌ളാഗ് ഓഫ്; കീഴ് വായ്പ്പൂര് എസ്‌ഐ ശ്യാം കുമാറിന്റെ നടപടി വിവാദത്തിലേക്ക്; ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടിപിടിച്ചത് ഭൂതകാല സ്മരണയ്‌ക്കോ?; ഏതെങ്കിലും പാര്‍ട്ടിയോട് കൂറ് കൂടുതലാണെങ്കില്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ട് വേണം കൊടിപിടിക്കാനിറങ്ങാന്‍

സ്‌നേഹ വണ്ടിക്ക് പാര്‍ട്ടിക്കൊടി വീശി ഫ്‌ളാഗ് ഓഫ്; കീഴ് വായ്പ്പൂര് എസ്‌ഐ ശ്യാം കുമാറിന്റെ നടപടി വിവാദത്തിലേക്ക്; ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടിപിടിച്ചത് ഭൂതകാല സ്മരണയ്‌ക്കോ?; ഏതെങ്കിലും പാര്‍ട്ടിയോട് കൂറ് കൂടുതലാണെങ്കില്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ട് വേണം കൊടിപിടിക്കാനിറങ്ങാന്‍

Spread the love

സ്വന്തം ലേഖകന്‍

മല്ലപ്പള്ളി: ആനിക്കാട് ഡിവൈഎഫ്‌ഐയുടെ കോവിഡ് സ്‌നേഹവണ്ടിയുടെ ഉദ്ഘാടനം ഔദ്യോഗിക യൂണിഫോമില്‍ നിര്‍വ്വഹിച്ച കീഴ്്‌വായ്പൂര് എസ്‌ഐ ശ്യാംകുമാറിന്റെ നടപടി വിവാദത്തിലേക്ക്.

ആനിക്കാട് വച്ച് നടന്ന ചടങ്ങില്‍ ആദ്യം നിശ്ചയിച്ചത് കീഴ്്‌വായ്പൂര് എസ്എച്ച്ഒയെ ആയിരുന്നു. തിരക്ക് കാരണം അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചില്ല. പകരം ചടങ്ങില്‍ പങ്കെടുത്ത ശ്യാംകുമാറാണ് പൊലീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടി വീശി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ പദവിയുടെ പ്രത്യക്ഷ ദുരുപയോഗമാണ് എസ്‌ഐ നടത്തിയിരിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമുള്ളതിന് ആരും തെറ്റ് പറയില്ല. അതിന് നിയമം അനുവദിക്കുന്നുമുണ്ട്.

പക്ഷേ, സര്‍ക്കാര്‍ പദവിയിലിരിക്കേ, സ്വന്തം രാഷ്ട്രീയം പരസ്യമായി കൊടിവീശി പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് അനുവാദമില്ല. ഉദ്ഘാടനത്തിന് മറ്റ് മര്‍ഗങ്ങളും അവലംബിക്കാമായിരുന്നു.

സ്‌നേഹവണ്ടിയല്ലേ..കോവിഡ് കാലമല്ലേ…നിങ്ങള്‍ക്ക് കണ്ണില്‍ച്ചോരയില്ലേ.. എന്ന് പറഞ്ഞ് വരുന്നവരോട്,സേവനം ചെയ്യാന്‍ നാട് മുഴുവന്‍ കൊട്ടിഘോഷിക്കേണ്ടതില്ല. ചെറിയ നന്മപ്രവര്‍ത്തികള്‍ പോലും തേര്‍ഡ് ഐ ന്യൂസ് പരമാവധി പ്രോത്സാഹിപ്പിക്കാറുണ്ട്. അതില്‍ കക്ഷി- രാഷ്ട്രീയ ഭേദം കാണിക്കാറുമില്ല.

സ്‌നേഹവണ്ടിയെയോ സംഘാടകരെയോ ഒരിക്കലും കുറച്ച് കാണുകയല്ല. പക്ഷേ, അതിന് കൊടിപിടിക്കാന്‍ ഈ കോവിഡ് കാലത്ത് ഭാരിച്ച ഉത്തരവാദിത്വങ്ങളുള്ള പൊലീസ് തന്നെ പോകേണ്ടതുണ്ടോ?