
റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം ; നാല് ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
വടശേരിക്കര: റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അപകടത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനിൽ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പെരുനാട് കൂനംകരക്ക് സമീപം ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ളാഹ സ്വദേശികളായ ദീപക് കുമാർ, മഹേഷ്, ഗിരീഷ്, സന്ദീപ് സദാശിവൻ എന്നിവരുടെ പേരിൽ പെരുനാട് പൊലീസിൽ പരാതി നൽകി. തിരുവല്ല ഡിവൈ.എസ്.പി രാജപ്പെന്റ നിർദേശ പ്രകാരം പെരുനാട് എസ്.എച്ച്.ഒ മനോജിെന്റ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ ബി.ജെ.പി പ്രവർത്തകരാെണന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പെരുനാട്ടിൽ മാർച്ചും നടത്തി.