
സ്വന്തം ലേഖകൻ
ആലപ്പുഴ: വിവാഹത്തിന് പിതാവ് സമ്മതിക്കാതായതോടെ പെൺക്കുട്ടിയുടെ നിർദ്ദേശ പ്രകാരം പെൺകുട്ടിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ അമ്പലപ്പുഴ പറവൂർ ശാസ്താങ്കലിൽ ഷിബുവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം ഉണ്ടായത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്നും തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ(25), ചാത്തനാട് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ(30), സനാതനം വാർഡിൽ ആലപ്പാട് വീട്ടിൽ അനൂപ് മാത്യു(30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷിബുവിന്റെ മകളും അക്ഷയകുമാറുമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനും ഭാര്യയും കുട്ടികളും ഉള്ളതിനാൽ ഷിബു ഈ വിവാഹത്തെ എതിർക്കുകയായിരുന്നു. എന്നാൽ ് പെൺകുട്ടിയുടെ നിർദേശപ്രകാരമാണ് വീടാക്രമിച്ച്, തട്ടിക്കൊണ്ടുപോകാനായി പ്രതികൾ എത്തിയത്. വടിവാളും കത്തികളും തോക്കുമായെത്തിയ സംഘം ഷിബുവിനെ അക്രമിച്ചു.
അക്രമം തടയാനെത്തിയ ഷിബുവിന്റെ പിതൃസഹോദരനെയും പ്രതികൾ അക്രമിച്ചു. സമീപവാസികൾ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എസ്‌ഐ അബ്ദുൽ റഹിമിന്റെ നേതൃത്വത്തിൽ എഎസ്‌ഐമാരായ സിദ്ധിഖ്, ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജോണി, ചരൺ, ഹോം ഗാർഡ് ചാണ്ടി എന്നിവർ സ്ഥലത്തെത്തിയെങ്കിലും സംഘം ഇവരെയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു



