
മദ്യപിച്ച് സ്റ്റേഷൻ ഡ്യൂട്ടി; രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യപിച്ച് സ്റ്റേഷ ഡ്യൂട്ടി ചെയ്ത രണ്ടു പോലീസുകാരെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. പൊന്മുടി വയർലെസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരേയാണ് നടപടിയുണ്ടായത്. അഞ്ച് പേർക്കെതിരേ എസ്പിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.സ്റ്റേഷനിൽ എസ്പി നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് പോലീസുകാർ മദ്യപിച്ച് സ്റ്റേഷനിലിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഉടനടി എസ്പി നടപടി സ്വീകരിക്കുകയായിരുന്നു. ഇവർക്കെതിരേ കൂടുതൽ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Third Eye News Live
0