Spread the love

ദിലീപിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ഭഭബ’. ഇപ്പോഴിതാ സിനിമയിൽ ദിലീപിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍  ഇരുവരുടെയും ഒന്നിച്ച്‌ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഈ സംശയം ഉയർന്നത് .കൂടാതെ  ആരാധകര്‍ വലിയ ആവേശത്തിലാണ്.

video
play-sharp-fill

ഏതാണ്ട് ഒരേ നിറമുള്ള ഷര്‍ട്ടാണ് ഇരുവരും ധരിച്ചിരിക്കുന്നത്. രണ്ട് പേരും ഒന്നിച്ചു നടന്നുവരുന്നത് ചിത്രത്തില്‍ കാണാം. ദിലീപ് ചിത്രം ‘ഭഭബ’യില്‍ ദുല്‍ഖറും ഉണ്ടോ എന്നാണ് പല ആരാധകരും ചോദിക്കുന്നത് എന്നാൽ  എയര്‍പോര്‍ട്ടില്‍ വെച്ച്‌ ആകസ്മികമായി കണ്ടുമുട്ടിയതാകുമെന്നും ചിലർ പറയുന്നു .

അതേസമയം  ‘ഭഭബ’യില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നത് നമ്മൾ നേരത്തെ അറിഞ്ഞതാണ് അതിനാലാണ് മോഹന്‍ലാലിനൊപ്പം ദുല്‍ഖറും ഉണ്ടെങ്കിലോ എന്ന്  ആരാധകരുടെ സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ് ഭഭബയുടെ സംവിധാനം ചെയ്യുന്നത്.