മദ്യലഹരിയില്‍ മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പൊലീസിനെയും ഫയർഫോഴ്സിനെയും പരിഭ്രാന്തിയിലാക്കിയത് മണിക്കൂറോളം; ഒടുവിൽ സംഭവിച്ചത്…..!
സ്വന്തം ലേഖിക
കാസര്‍കോട്: മദ്യലഹരിയില്‍ മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി.
തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കൂറോളം നാട്ടുകാരെ ഇയാള്‍ പരിഭ്രാന്തിയിലാക്കി. കാസര്‍കോട്ട് പഴയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാത്രി ഏഴോടെയാണ് സംഭവങ്ങളുണ്ടായത്.
ഒരുമണിക്കൂറോളം പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തനിയെ താഴെയിറങ്ങി. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.
Third Eye News Live
0