
സാൻഫ്രാൻസിസ്കോ: എയർ ഇന്ത്യയുടെ ഡല്‍ഹി-സാൻ ഫ്രാൻസിസ്കോ വിമാനത്തിലെ കോ-പൈലറ്റിൻ്റെ ബാഗില്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തി.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഡല്‍ഹിയില്‍നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പാസഞ്ചർ ക്യാബിനില്‍ യാത്രചെയ്ത പൈലറ്റിന്റെ ബാഗില്‍നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ പരിശോധനയിലാണ് ബാഗില്‍ ലഹരിമരുന്ന് കണ്ടെത്തിയത്. ഇതോടെ അധികൃതർ ഇയാളെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചില്ല.
സാൻഫ്രാൻസിസ്കോയില്‍നിന്ന് തിരികെ ഡല്‍ഹിയിലേക്കുള്ള വിമാനം പറത്തേണ്ട ചുമതല ഇയാള്‍ക്കായിരുന്നു. വിവരം ലഭിച്ചയുടൻ എയർ ഇന്ത്യ അധികൃതർ ഇടപെടുകയും അടുത്ത വിമാനത്തില്‍ തന്നെ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ നിർദേശം നല്‍കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


