Spread the love

മുംബൈ: മഹാരാഷ്‌ട്രയില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു.

video
play-sharp-fill

മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടിന് സമീപം ഒരു സ്കോർപിയോ കാർ കൊക്കയിലേക്ക് വീണാണ് അപകടം. കാറിൽ സഞ്ചരിച്ചിരുന്ന 8 പേരും അപകടത്തില്‍ മരിച്ചു.

അൻഷ് സമീർ ചവാൻ (19), റിതേഷ് (22), ജിതേന്ദ്ര ലോഖണ്ഡെ (20), ആനന്ദ് ഷിങ്‌ഡെ (21), നിഖില്‍ (25), മഹേഷ് അനില്‍ പവാർ (25), ആദിത്യ അശോക് (21), രാജേഷ് അശോക് ഗഡ്കർ (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയോര പാതയില്‍ വെച്ച്‌ ഡ്രൈവർക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്‌വരയിലേക്ക് മറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.