
കോഴിക്കോട്: പയ്യോളിയില്‍ വൻ മയക്കുമരുന്ന് വേട്ടയിൽ യുവാവ് പിടിയിൽ. കൊയിലാണ്ടി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്.
തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 8 ഗ്രാം മെത്താംഫിറ്റാമിനും കഞ്ചാവും കണ്ടെത്തി.
നേരത്തെ കാസർഗോഡ് കുമ്പളയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. മംഗലാപുരം ഉള്ളാള്‍ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദി (28) ആണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യ വിവരത്തെ തുടർന്നാണ് കൊയിലാണ്ടി എക്സൈസ് പരിശോധന നടത്തിയത്. മുട്ടത്തെ നാഷണല്‍ ഹൈവേ 66ന് സമീപം വെച്ചാണ് ശനിയാഴ്ച പുലർച്ചെ 12.10 ഓടെ ഇയാള്‍ പിടിയിലായത്.
സ്കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ പൊലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടതും സ്കൂട്ടറില്‍ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് പിടികൂടി നടത്തിയ ദേഹപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.









