
താമരശ്ശേരി: യുവാവിന് നേരെ തോക്ക് ചൂണ്ടി മർദ്ദിച്ചതായി പരാതി. താമരശ്ശേരി ചീനി മുക്കില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.
താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദില്ഷാന് (18) നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നാലെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.








