
പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സിപിഎം പരാതി നല്‍കിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉള്‍പ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്ട്രീയ പ്രചരണമാണെന്ന് എംഎ ബേബി പറഞ്ഞു.
തമിഴ്നാട്, ബംഗാള്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എംഎ ബേബി പറഞ്ഞു. വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
അധികാരത്തില്‍ ഇരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ മതത്തിനെ ലക്ഷ്യംവെച്ചുള്ള സത്യവിരുദ്ധ പ്രചരണം ബംഗാളില്‍ അമിത്ഷാ നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുൻപ് നല്കിയ പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണ് ഉണ്ടായത്. ഈ ബില്‍ ഇപ്പോള്‍ അവതരിപ്പിച്ചത് തന്നെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ആഭാസകരമായാണ് പാർലമെൻ്റിലെ കാര്യങ്ങളെ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതെന്നും ബേബി പറഞ്ഞു.







