ഞങ്ങളുടെ ചോറ് പെട്ടിക്കടയാണ് , അവൻ ലഹരിക്കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്നില്ല; കുറ്റക്കാരനാണെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണം : വികാരഭരിതനായി അനൂപിന്റെ പിതാവ് മുഹമ്മദ് ബഷീർ

ഞങ്ങളുടെ ചോറ് പെട്ടിക്കടയാണ് , അവൻ ലഹരിക്കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്നില്ല; കുറ്റക്കാരനാണെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണം : വികാരഭരിതനായി അനൂപിന്റെ പിതാവ് മുഹമ്മദ് ബഷീർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കഴിഞ്ഞ ഏതാനും ദിവസങ്ങയായി ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് ബംഗളൂരു ലഹരിക്കടത്ത് കേസ്. കേസിൽ മകന്‍ കുറ്റക്കാരനാണെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നാണ് കേസിൽ മുഖ്യപ്രതിയായ അനൂപിന്റെ പിതാവ് മുഹമ്മദ് ബഷീർ.

ഞങ്ങളുടെ ചോറ് പെട്ടിക്കടയാണെന്നും മുഹമ്മദ് ബഷീര്‍ പറയുന്നു. കൊച്ചി വെണ്ണലയില്‍ താമസിക്കുന്ന വീടിനോടു ചേര്‍ന്നു പെട്ടിക്കട നടത്തുകയാണ് ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മകന്‍ ലഹരി വില്‍പന നടത്തുമെന്നു വിശ്വസിക്കുന്നില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ബിസിനസിന്റെ നഷ്ടം നികത്താന്‍ ആരെങ്കിലും പറഞ്ഞുകൊടുത്ത ആശയമായിരിക്കും. ഇനി ചതിച്ചതാണെങ്കില്‍ കുറ്റക്കാര്‍ക്കു ശിക്ഷ നല്‍കി തന്റെ മകനെ വെറുതെ വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് രണ്ട് മക്കളാണ്. അവരെ കഷ്ടപ്പെട്ടാണു വളര്‍ത്തിയത്.
അനൂപിനെ ബിഎ വരെ പഠിപ്പിച്ചിട്ടുണ്ടെന്നും ലോണെടുത്താണു പെട്ടിക്കട നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ബെംഗളുരുവില്‍ അറസ്റ്റിലായശേഷം അർധരാത്രിയിൽ വീട്ടില്‍ പൊലീസ് എത്തിയിരുന്നു.

അവന്റെ മുറിയില്‍നിന്ന് ചില രേഖകള്‍ എടുത്തുകൊണ്ടു പോയിട്ടുണ്ടെന്നു മുഹമ്മദ് പറഞ്ഞു. അനൂപിന്റെ സഹോദരന്‍ എംബിഎ പഠിച്ചശേഷം ദുബായില്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലിക്കു കയറി. പിന്നീടു വിവാഹശേഷം കുടുംബമായി അവര്‍ ദുബായിലാണ്.

അനൂപ് വര്‍ഷങ്ങളായി ഹോട്ടല്‍ ബിസിനസുമായി ബെംഗളുരുവിലാണ്. വിവാഹം ഒന്നും ഇതുവരെ ശരിയായിട്ടില്ല. ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണു ബിസിനസ് നടത്തുന്നതെന്നാണു പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്നു പോയതാണ്.
ചിലപ്പോള്‍ സുഹൃത്തുക്കളെയും കൂട്ടി നാട്ടിൽ വരാറുണ്ട്. ബിനീഷ് കോടിയേരി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.