കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ കുടുങ്ങിയത് പുള്ളിപ്പുലി ; പാലക്കാട് കമ്പിവേലിയിൽ കുരുങ്ങി ചത്തത് രണ്ട് വയസുള്ള ആൺപുലി

സ്വന്തം ലേഖകൻ

പാലക്കാട്: റബറിന് നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ കുടുക്കാന്‍ വച്ച കെണിയില്‍ കുരുങ്ങിയതാവട്ടെ പുള്ളിപ്പുലി . കെണിയിൽ കുടുങ്ങിയെ പുള്ളിപ്പുലി ചാവുകയും ചെയ്തു.

പാലക്കാട് മുണ്ടൂരിലെ സ്വകാര്യ റബര്‍ തോട്ടത്തിലെ കമ്പിവേലിയില്‍ കുരുങ്ങിയ നിലയില്‍ കഴിഞ്ഞ ദിവസം രാവിലെയാണു രണ്ട് ദിവസം പഴക്കമുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്.

രണ്ടു വയസ്സു തോന്നുന്ന ആണ്‍പുലിയാണ്. അതേസമയം, ഈ പ്രദേശത്തു പുലിയുടെ സാന്നിധ്യം ഇതിനു മുന്‍പു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കാഞ്ഞികുളം മണ്ണിന്‍കാട് മേഖലയില്‍ പുലിശല്യം രൂക്ഷമാണ്. പുലിയെ പിടികൂടുന്നതിനായി ഇവിടെ വനംവകുപ്പ് കൂട് സജ്ജമാക്കിയിട്ടും പുലി കുടുങ്ങിയിട്ടില്ല.

ഈ ഭാഗത്തു നിന്നു വന്ന പുലി സംസ്ഥാന പാത കടന്ന് ഇവിടെ എത്തിയതാണ് എന്നാണു നിഗമനം. റബര്‍ തോട്ടത്തിനു സമീപം വനപ്രദേശം ഉണ്ട്.

പ്രധാന പാതയില്‍ നിന്ന് 300 മീറ്റര്‍ മാത്രം ദൂരെയാണു തോട്ടം. പുലി കുടുങ്ങിയ വിവരം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു വനപാലകര്‍‌ സ്ഥലത്തെത്തി. പുലിയുടെ കഴുത്തില്‍ കുരുങ്ങിയ കേബിള്‍ വയര്‍ കസ്റ്റഡിയിലെടുത്തു.

കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പുലിയുടെ ദേഹത്തു കമ്പിവേലി ചുറ്റിമുറുകിയിട്ടുണ്ട്.