Spread the love

പുല്‍പ്പള്ളി: കേരളത്തിലേക്ക് ലഹരി കടത്തുന്ന മുഖ്യ കണ്ണിയായ രാജേഷിനെ കേരള പൊലീസ് പിടികൂടിയത് അതിസാഹസികമായി.

video
play-sharp-fill

കർണാടകയിലെ മച്ചൂരില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷിന്റെ പിടികൂടാനെത്തിയ പൊലീസിനെ നേരിടാൻ ഒരുസംഘം ആളുകള്‍ തയ്യാറായി എത്തിയെങ്കിലും പൊലീസിന്റെ നിശ്ചയദാർഢ്യത്തിനും വീറിനും മുന്നില്‍ ആള്‍ക്കൂട്ടം പരാജയപ്പെടുകയായിരുന്നു.

ബൈരക്കുപ്പ ആനമാളം തണ്ടൻകണ്ടി വീട്ടില്‍ രാജേഷ്(28) കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള – കർണാടക അതിർത്തി ഗ്രാമമാണ് ബൈരക്കുപ്പ. പുല്‍പ്പള്ളി ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ കർണാടകയിലെ മച്ചൂരില്‍ നിന്ന് അതിസാഹസികമായി പിടികൂടിയത്.