play-sharp-fill
മട്ടാഞ്ചേരിയിൽ കാണാതായ വിദ്യാർത്ഥിനിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മട്ടാഞ്ചേരിയിൽ കാണാതായ വിദ്യാർത്ഥിനിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 

മട്ടാഞ്ചേരി: കാണാതായ വിദ്യാർഥിനിയെ അമ്പലക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിപ്പാലം ജി.എച്ച്.എസ്. സ്കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകൾ എസ്. ആരതി(18) യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

ആരതിയെ ശനിയാഴ്ച വൈകിട്ട് മുതൽ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച വൈകിട്ട് അവിടെ വീട്ടിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയെ ഞായറാഴ്ച അമ്പലക്കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

 

മുണ്ടംവേലി എം.ഇ.എസ്. കോളേജിൽ ബി.കോം ഒന്നാംവർഷ വിദ്യാർഥിനിയാണ്. ഫൊറൻസിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group