video
play-sharp-fill

ക്യാന്‍സറിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കലര്‍ന്നിരിക്കുന്നതായി സംശയം; ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്പു ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ യുണിലിവര്‍; ഒന്നര വര്‍ഷത്തിനിടയില്‍ സമാനരീതിയിൽ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ന്യൂട്രീജെന, ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു; വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടെ സുരക്ഷ ചോദ്യചിഹ്നമാകുമ്പോൾ

Spread the love

ദില്ലി: ക്യാന്‍സറിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കലര്‍ന്നിരിക്കുന്നുവെന്ന് സംശയത്തെ തുടര്‍ന്ന് ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്പു ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ യുണിലിവര്‍. 2021 ഒക്ടോബറിനു മുൻപ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെയാണ് യുണിലിവര്‍ തിരിച്ചു വിളിച്ചിരിക്കുന്നത്.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത അറിയിപ്പ് അനുസരിച്ച്‌, എയറോസോള്‍ ഡ്രൈ ഷാംപൂ നിര്‍മ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ജനപ്രിയ ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഉല്‍പന്നങ്ങളില്‍ കണ്ടെത്തിയ ബെന്‍സീനിന്റെ അളവ് കമ്പനി പുറത്തുവിട്ടിട്ടില്ല, എന്നിരുന്നാലും വളരെയധികം ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, നിരവധി ഉത്പന്നങ്ങളിലാണ് ക്യാന്സറിന് കാരണമാകുന്ന ബെന്‍സീന്‍ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ന്യൂട്രീജെന, എഡ്ജ്‌വെല്‍ പേഴ്‌സണല്‍ കെയര്‍ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോര്‍ഫ് എജിയുടെ കോപ്പര്‍ടോണ്‍ എന്നിങ്ങനെ നിരവധി എയറോസോള്‍ സണ്‍സ്‌ക്രീനുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്‌.

എയറോസോള്‍ ഡ്രൈ ഷാംപൂകളില്‍ ഇത് ആദ്യമായല്ല ബെന്‍സീന്‍ സാന്നിധ്യം കണ്ടെത്തുന്നത്. ബെന്‍സീന്‍ സാന്നിധ്യത്തെ തുടര്‍ന്ന് ഡിസംബറില്‍ പാന്റീന്‍, ഹെര്‍ബല്‍ എസെന്‍സസ് തുടങ്ങിയ ഡ്രൈ ഷാംപൂകള്‍ കമ്ബനി തിരിച്ചുവിളിച്ചിട്ടുണ്ട്.