Spread the love

ടോയ്‌ലറ്റിലിരിക്കുന്ന സമയത്ത് എന്തെങ്കിലും ചെയ്ത് സമയം ലഭിച്ച്‌ കളയാം എന്ന ചിന്തയും കൊണ്ട് ഇനി നടക്കേണ്ട. ടോയ്ലെറ്റിലിരിക്കുമ്ബോള്‍ മൊബൈലും പുസ്തകവും പത്രവുമൊക്കെ കൊണ്ടുപോകുന്ന ശീലമുള്ളവരോട് അത് ദുശീലമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധർ.

video
play-sharp-fill

ഇത്തരം ‘സമയം കൊല്ലികളും’ കൊണ്ട് ടോയ്‌ലറ്റിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളാണ്. പൈല്‍സ്, ഹെമറോയ്‌ഡ്‌, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, കോളറ, ടൈഫോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ തുടങ്ങിയ രോഗങ്ങളാണ് ഇങ്ങനെ

ഉള്ളവരെ കാത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല, ഏഴ് മിനുട്ടില്‍ കൂടുതല്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ചിലവഴിക്കാൻ പാടില്ലെന്നും ഡോക്ടർമാർ പറയുന്നു. മലാശയത്തിന്‌ താഴെയും മലദ്വാരത്തിന്‌ ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര്‌ വയ്‌ക്കുന്നതിനെയാണ്‌ ഹെമറോയ്‌ഡ്‌ എന്ന്‌ വിളിക്കുന്നത്‌. ഇത് വേദനയിലേക്കും രക്തസ്രാവത്തിലേക്കും നയിക്കാം. രക്തചംക്രമണം ഇല്ലാതെ ദീർഘനേരം ഇരിക്കുന്നത് കസേരയില്‍ മാത്രമല്ല എവിടെയും ദോഷം തന്നെയാണ്. മലബന്ധമുള്ളവര്‍ ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കാതെ കുറച്ച്‌ സമയത്തിന് ശേഷം ഇറങ്ങി പിന്നീട് ശ്രമിക്കാവുന്നതാണ്.

ടോയ്‌ലെറ്റില്‍ ഇരിക്കുമ്ബോള്‍ ഒരു സ്റ്റൂളോ മറ്റോ കൊണ്ട് പോയി കാല്‍ ഉയർത്തിവയ്ക്കുന്നത് വിസർജനത്തിന് സഹായിക്കും. ഇത്തരത്തിലുള്ള ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെയും നമ്മള്‍ ശ്രദ്ധിക്കാത്ത ചില ശീലങ്ങള്‍ മാറ്റുന്നതിലൂടെയും വലിയ ആരോഗ്യപ്രശ്നങ്ങള്‍ നമുക്ക് ഒഴിവാക്കാൻ സാധിക്കും