
ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ടിനിടോമിനെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും. ടിനി ടോം തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ഹസന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇന്‍ഫോപാര്‍ക്ക് പോലീസില്‍ നല്‍കിയ പരാതി കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. അൻസിബയുടെ മൊഴി പരിശോധിച്ച ശേഷം ടിനി ടോമിനെ വിളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.
അതേസമയം താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ ഇടപെടാന്‍ വൈകരുതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. അന്‍സിബ അമ്മ എക്‌സിക്യൂട്ടീവില്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ ഉണ്ടായില്ല ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്.






