
കോട്ടയം: കൊടൂരാറ്റിൽ നാട്ടകം സിമന്റ് കവലയ്ക്ക് സമീപം ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം മൻപ് കാണാതായ മൂലവട്ടം മാടമ്പിക്കാട് വീട്ടിൽ കെ എം മണി (60) എന്നയാളുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ മൂന്നിനാണ് മണിയെ കാണാതായത്.
നാട്ടകം സിമന്റ് കവലയ്ക്ക് സമീപം കല്ലുങ്കൽ കവലയ്ക്ക് സമീപത്തെ കടവിലാണ് മുതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച്
ചിങ്ങവനം പോലീസ് എത്തി മൃതദേഹം ആറ്റിൽ നിന്ന് കരയ്ക്ക് കയറ്റി ഇൻക്വസ്റ്റ് നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ മൂന്നാം തീയതി മുതലാണ് മണിയെ കാണാതായത്. മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു.നാട്ടുകാർക്ക് ആദ്യം സംശയമുണ്ടായിരുന്നു. പിന്നീട് ബന്ധുക്കൾ എത്തി തിരിച്ചറിയുകയായിരുന്നു. ഇന്നുച്ചയോടെയാണ്
മൃതദേഹം കണ്ടത്. എങ്ങനെയാണ് മണി അവിടെ എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല







