കെഎസ്‌ആർടിസി ഡിപ്പോയില്‍ ബസ് കാത്തുനിന്ന യാത്രക്കാരനുനേരെ തെരുവുനായയുടെ ആക്രമണം; കാലിന് കടിയേറ്റു

Spread the love

കുട്ടനാട്: എടത്വ കെഎസ്‌ആർടിസി ഡിപ്പോയില്‍ ബസ് കാത്തുനിന്ന യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു.

video
play-sharp-fill

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ‘എടത്വ തോട്ടുമാലിച്ചിറ വീട്ടില്‍ ടി കെ നടരാജനാണ് കടിയേറ്റത്. കാലില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് പോകാനായി ബസില്‍ കയറാൻ ശ്രമിക്കുന്നതിനിടെ നായ ഓടിയെത്തി നടരാജന്റെ കാലില്‍ കടിക്കുകയായിരുന്നു. ഡിപ്പോ പരിസരത്തെ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആർടിസി ഡിപ്പോയ്ക്കുള്ളിലും ‘ബസുകള്‍ക്കിടയിലും നായകള്‍ തമ്പടിക്കുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയാണ്. രാത്രിയില്‍ വെളിച്ചക്കുറവുള്ള ഭാഗങ്ങളില്‍ നായക്കൂട്ടം യാത്രക്കാരെ ആക്രമിക്കാൻ വരുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

തെരുവുനായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തും കെഎസ്‌ആർടിസി അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഡിപ്പോ പരിസരത്തെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതാണ് നായകള്‍ പെരുകാൻ കാരണമെന്നും ആക്ഷേപമുണ്ട്. ഈ സംഭവം മേഖലയിലെ തെരുവുനായ പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.