വായ്പ അടച്ചില്ലെങ്കിൽ ‘ഗുണ്ടായിസം’ വേണ്ടെന്ന് റിസർവ് ബാങ്ക്; ഓൺലൈൻ തട്ടിപ്പിനിരയായാൽ 25,000 രൂപ! മുതിർന്ന പൗരന്മാർക്കും ആശ്വാസം; മാറ്റങ്ങളിങ്ങനെ

Spread the love

ന്യൂഡല്‍ഹി: പലിശ കുറച്ചില്ലെങ്കിലും ഒരുപാട് മധുരം സമ്മാനിക്കുന്നതാണ് ബാങ്ക് ഇടപാടുകാരെ സംബന്ധിച്ച് ഇത്തവണത്തെ പണനയം. ഇത്തരമൊരു പണനയം അപൂർവങ്ങളിൽ അപൂർവവുമാണ്.

video
play-sharp-fill

കാരണം, കേവലം പണനയം എന്നതിനപ്പുറം ഇക്കുറി റിസർവ് ബാങ്ക് കൂടുതൽ ഊന്നൽ നൽകിയത് ബാങ്കിങ് ഇടപാടുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ബാങ്കിങ്/ ധനകാര്യമേഖലയുടെ വിശ്വാസ്യത വർധിപ്പിച്ച് കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാനുമാണ്

വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 4 മുതല്‍ 6 വരെ നടന്ന ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ‘പോളിസി റിപ്പോ നിരക്ക് 5.25% ല്‍ മാറ്റമില്ലാതെ നിലനിര്‍ത്താനും നിഷ്പക്ഷ നിലപാട് നിലനിര്‍ത്താനും ധനനയ സമിതി തീരുമാനിച്ചു,’ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

2026ലെ അവസാനത്തെ പണനയ യോഗമാണ് നടന്നത്. 2025 ഫെബ്രുവരി മുതല്‍ നാല് യോഗങ്ങളിലാണ് റിസര്‍വ് ബാങ്ക് 1.5 ശതമാനം പലിശനിരക്കില്‍ കുറവ് വരുത്തിയിരുന്നു.

ഇന്ത്യയുടെ ജി.ഡി.പി അനുമാനം റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. 7.4 ശതമാനമായാണ് ജി.ഡി.പി അനുമാനം ഉയര്‍ത്തിയത്. രാജ്യത്ത് വിലക്കയറ്റം മേലോട്ട് കുതിക്കുകയാണെന്ന് വിലയിരുത്തിയ ആര്‍.ബി.ഐ പണപ്പെരുപ്പ അനുമാനവും ഉയര്‍ത്തി.