Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം: ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുരുന്നാണ് ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ വിദഗ്ധസംഘം ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. അപൂര്‍വ സംഭവമാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടികളുടെ ജീവന് ഹാനികരമല്ലാത്ത വസ്തുക്കള്‍ മാത്രമേ കളിക്കുന്നതിനായി നല്‍കാവൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കളിക്കുന്ന മൊബൈല്‍ ഫോണിലെ എല്‍ഇഡി ബള്‍ബ് കുട്ടിയുടെ ശ്വാസകോശത്തില്‍പ്പെട്ട സംഭവം മുംബൈയില്‍ നിന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.