Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: കലൈഞ്ജർ യാത്രയായതിനു പിന്നാലെ ഡിഎംകെയിൽ പൊട്ടിത്തെറി. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായിരുന്ന എം. കരുണാനിധിയുടെ വിയോഗത്തോടെ ഡി.എം.കെയിൽ പൊട്ടിത്തെറി ആരംഭിച്ചു. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാര പിടിവലി ആരംഭിച്ചിരിക്കുന്നത്. അധികാര പിടിവലിയുടെ പ്രത്യക്ഷ സൂചനയായി സ്റ്റാലിനെതിരെ പ്രസ്താവനയുമായി അഴഗിരി രംഗത്തെത്തി. ‘യഥാർഥ അണികളെല്ലാം എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നൽകും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട്’ എന്ന് അഴഗിരി പറഞ്ഞു.