
തിരുവനന്തപുരം: സംസ്ഥാനത്ത് ഡി ജെ വാഹനങ്ങള്‍ക്ക് പിടിവീഴുന്നു. ആഘോഷങ്ങള്‍ക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങള്‍ക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.
നെഞ്ചിടിക്കുന്ന ശബ്‌ദം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍. റാപ്പ് മ്യൂസിക്കിൻ്റെ വൈവിധമാർന്ന പ്രകമ്പനം. ആഘോഷങ്ങള്‍ക്ക് ഹരംപകരുന്നത് ഇത്തരം ഡി ജെ വാഹനങ്ങളാണ്.
രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങള്‍ പിടികൂടി കനത്തപിഴ ഈടാക്കിത്തുടങ്ങി. ഉത്സവ പറമ്പിലോ പരിപാടികള്‍ നടക്കുന്ന മറ്റിടങ്ങളിലോ വച്ച് ഡി ജെ വാഹനങ്ങള്‍ പിടികൂടില്ല. പരിപാടിക്ക് പോകുമ്പോഴൊ തിരിച്ചുവരുമ്പോഴോ പിടികൂടി കനത്ത പിഴയിടാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. പൊലീസിൻ്റെ സഹകരണത്തോടെ നടപടി ഊർജിതമാക്കാനാണ് മോട്ടോർവാഹന വകുപ്പിൻ്റെ തീരുമാനം.
ഡി ജെക്കായി രൂപപ്പെടുത്തിയ ഇത്തരം വാഹനങ്ങളില്‍ പലതിനും പെർമിറ്റുപോലുമില്ലെന്ന് എൻഫോഴ്സ്മെൻ്റിൻ്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങള്‍ പിടികൂടിയാല്‍ ഉടമ കനത്തപിഴ നല്‍കുന്നത് കൂടാതെ വാഹനങ്ങള്‍ പഴയപടിയാക്കി മോട്ടോർ വാഹനവകുപ്പിൻ്റെ ഓഫീസില്‍ പരിശോധനക്ക് വിധേയമാക്കുകയും വേണമെന്നാണ് നിബന്ധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 മുതല്‍ 35 വരെ സൗണ്ട് ബോക്‌സുകളാണ് ഡി ജെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്.





