Spread the love

കൊച്ചി: സിനിമാ പ്രൊമോഷന് ചിത്രത്തിലെ നായിക സഹകരിക്കുന്നില്ലെന്ന വിമർശനവുമായി സംവിധായകൻ ദീപു കരുണാകരൻ.

video
play-sharp-fill

തന്റെ പുതിയ ചിത്രമായ മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന ചിത്രത്തിലെ നായിക അനശ്വര രാജനെതിരെയാണ് സംവിധായകൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തോടായിരുന്നു സംവിധായകന്റെ പ്രതികരണം.

‘സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഏറ്റവും കൂടുതല്‍ സഹകരിച്ചത് അവരായിരുന്നു. സിനിമ നിന്നുപോകുമെന്ന അവസ്ഥയില്‍ പോലും ഒപ്പമുണ്ടെന്ന് പറഞ്ഞ് കൂടെനിന്നു. എന്നാല്‍ സിനിമയുടെ പ്രൊമോഷന് സഹകരിക്കാത്തതാണ് അത്ഭുതപ്പെടുത്തിയത്. ഇൻസ്റ്റ പേജില്‍ ഒരു പ്രൊമോഷൻ പോസ്റ്റ് ഇടാൻ ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറായില്ല. പ്രൊമോഷന് വിളിച്ചപ്പോള്‍ ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ എന്നായിരുന്നു പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയില്‍ നാല് പാട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. സിനിമയുടെ ഓഡിയോ റൈറ്റ്‌സ് ഒരു കമ്ബനിക്ക് പത്ത് ലക്ഷം രൂപയ്ക്ക് കൊടുത്തിരുന്നു. അവർ ആവശ്യപ്പെടുന്നത് ഇൻസ്റ്റയിലെ റീച്ച്‌ ആണ്. ഈ യുവതാരത്തിന്റെ ആരാധകർ ഹാൻഡില്‍ ചെയ്യുന്നൊരു ഫേസ്‌ബുക്ക് പേജുണ്ട്. അതില്‍ പാട്ടിന്റെ കാര്യങ്ങള്‍ പ്രൊമോട്ട് ചെയ്തതല്ലാതെ ഒഫീഷ്യല്‍ പേജില്‍ അവർ അത് ചെയ്തില്ല. പല പ്രാവശ്യം അവരുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചു. കാലുപിടിച്ച്‌ പറയേണ്ട അവസ്ഥ പോലും ഉണ്ടായി. ‘എനിക്കൊരു പരിധി കഴിഞ്ഞ് ഇതിനകത്ത് ഒന്നും പറയാൻ കഴിയില്ല, ആ കുട്ടിയുടെ തീരുമാനം അല്ലേ’ എന്നായിരുന്നു അവരുടെ അമ്മയുടെ പ്രതികരണം. മാനേജരെ വിളിക്കുമ്ബോള്‍ ദാ ഇപ്പോള്‍ ഇടാം എന്നൊക്ക പറയുന്നതല്ലാതെ ഒന്നും നടന്നില്ല. ഒടുവില്‍ സിനിമയിലെ നായകനായ ഇന്ദ്രജിത്ത് അവരെ വിളിച്ചു ‘ഈ ചെയ്യുന്നത് മോശമാണ്, നിങ്ങള്‍ പ്രൊമോഷൻ ചെയ്യണം, നമ്മുടെ സിനിമയല്ലേ’ എന്നു പറഞ്ഞു. അപ്പോള്‍ ശരിയെന്ന് പറഞ്ഞ് ഇന്ദ്രജിത്തിനോട് മാത്രം സംസാരിച്ച്‌ ഫോണ്‍ വയ്ച്ചു.

വാർത്തയിലൂടെ ഈ കാര്യം പറയേണ്ട കാര്യം എനിക്കില്ല. നേരെ അസോസിയേഷനില്‍ പറഞ്ഞുകഴിഞ്ഞാല്‍ അവർക്ക് ചെയ്യേണ്ടി വരും. പ്രൊമോഷന്റെ സമയം ആകട്ടെ എന്നുകരുതിയാണ് അത് ചെയ്യാത്തത്. അതിനാണ് ഞാൻ കാത്തിരിക്കുന്നത്’- ദീപു കരുണാകരൻ വ്യക്തമാക്കി.