
ദിലീപേട്ടനെതിരെ മൊഴി പറയാനാണ് ഭാവമെങ്കിൽ മോന്റെ ദിവസങ്ങൾ എണ്ണിത്തുടങ്ങി ; സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വാഗ്ദാനം : നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ സമ്മർദ്ദമെന്ന് മാപ്പുസാക്ഷിയായ വിപിൻ ലാൽ
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് മാപ്പുസാക്ഷിയായ കാസർകോട് സ്വദേശി വിപിൻ ലാൽ. സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദാനവും നൽകി.
കേസിൽ ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും വിപിൻ പറഞ്ഞു. പൊറുതി മുട്ടിയിട്ടാണ്.ജനുവരി മാസം മുതൽ മൊഴി മാറ്റാൻ നിർബന്ധിക്കുന്നു.ഞാൻ താമസിക്കുന്ന വീടിനടുത്തുവരെ എത്തി മൊഴി മാറ്റാൻ അവർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്ര ലക്ഷം വേണമെങ്കിലും തരാം, വീട്‌വച്ചുതരാമെന്നും വാഗാദ്ധാനം ചെയ്തു.അന്ന് പറഞ്ഞ മൊഴി മാറ്റി, ദിലീപിനനുകൂലമായി മൊഴി പറയണം. ഞങ്ങൾ ദിലീപേട്ടന്റെ ആളുകളാണെന്നായിരുന്നു എത്തിയവർ പറഞ്ഞത്. എന്നാൽ കേസിൽ അന്ന് നൽകിയ മൊഴി മാറ്റിപ്പറയാൻ തയ്യാറല്ലെന്ന് അവരെ അറിയിച്ചു.
ഇതിന് ശേഷം ഭീഷണി കത്തുകൾ വരാൻ തുടങ്ങി. ദിലീപേട്ടനെതിരെ മൊഴി പറയാനാണ് നിന്റെ ഭാവമെങ്കിൽ ദിവസങ്ങൾ എണ്ണിത്തുടങ്ങിയെന്ന് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. പക്ഷെ യഥാർത്ഥ മൊഴി അതല്ല പേടികൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ പറയുന്നു.
സഹതടവുകാരനൊരു കത്ത് എഴുതിക്കൊടുത്തുവെന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്നും വിപിൻ പറഞ്ഞു.