അനിൽ അംബാനി പാപ്പരാകുന്നു..! ശതകോടീശ്വരന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ചൈനീസ് ബാങ്കുകൾ; അംബാനിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി; അനിലിന്റെ ആഡംബര ജീവിതത്തെ വിമർശിച്ച് കോടതി

അനിൽ അംബാനി പാപ്പരാകുന്നു..! ശതകോടീശ്വരന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ചൈനീസ് ബാങ്കുകൾ; അംബാനിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി; അനിലിന്റെ ആഡംബര ജീവിതത്തെ വിമർശിച്ച് കോടതി

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ടു തകർച്ച നേരിടുന്ന അനിൽ അംബാനിയ്ക്ക് വൻ തിരിച്ചടി. രാജ്യത്തിനു പുറത്തുള്ള അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അനിൽ അംബാനി വായ്പ്പയെടുത്തിരുന്ന ചൈനീസ് ബാങ്കുകൾ നടപടികൾ ആരംഭിച്ചു. ഇതോടെ ഏതു നിമിഷവും അംബാനി രാജ്യം വിടുമെന്ന് ഉറപ്പായി. അനിൽ അംബാനി ഇന്ത്യയിലെ നിരവധി ബാങ്കുകളിൽ നിന്നും കോടികൾ വായ്പ്പയെടുത്തിട്ടുണ്ട്.

അനിൽ അംബാനി വായ്പയായെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാൻ ചൈനീസ് ബാങ്കുകൾ രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായി മാറിയത്. മൂന്നു ചൈനീസ് ബാങ്കുകളാണ് അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. ലണ്ടനിലെ കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് അനിൽ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പയനുവദിച്ചത്. എന്നാൽ 2017മുതൽ വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തുകയായിരുന്നു.

മൂന്ന് ചൈനീസ് ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടർന്ന് മേയ് 22ന് ലണ്ടൻ കോടതി അനിൽ അംബാനി 5276 കോടി വായ്പ തുകയും 7.04കോടി കോടതിചെലവായും നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് പാലിക്കാത്തതിനെ തുടർന്ന് ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിനിടെ, അംബാനി ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും കോടതിയിൽ വാദത്തിനിടെ ജഡ്ജി കുറ്റപ്പെടുത്തി. ഇതിനു മറുപടിയുമായി കടത്തിൽ മുങ്ങിയിട്ടും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ജഡ്ജിയുടെ പരാമർശം നിഷേധിച്ച് അനിൽ അംബാനി രംഗത്ത് എത്തി. തന്റെ ജീവിതം വളരെ അച്ചടക്കം നിറഞ്ഞതാണ്. മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഇല്ലാത്ത മാരത്തൺ ഓട്ടക്കാരന്റേത് പോലെയാണ് തന്റെ ജീവിതമെന്നും ജഡ്ജിയുടെ പരാമർശം തെറ്റാണെന്നും അനിൽ അംബാനി കോടതിയിൽ പറഞ്ഞു.

തന്റെ ആവശ്യങ്ങൾ വിശാലമല്ല. ജീവിത ശൈലി അച്ചടക്കം നിറഞ്ഞതാണെന്നും സസ്യാഹാരിയാണെന്നും അംബാനി പറഞ്ഞു. മുംബൈയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് അംബാനി കോടതി നടപടികളിൽ പങ്കെടുത്തത്. തന്റെ ആസ്തി പൂജ്യമാണെന്ന് അനിൽ അംബാനി നേരത്തെ പറഞ്ഞിരുന്നു. 2012ൽ റിലയൻസ് കമ്മ്യൂണിക്കേഷന് വേണ്ടിയാണ് പേഴ്‌സണൽ ഗ്യാരന്റിയിൽ ചൈനീസ് ബാങ്കുകൾ അനിൽ അംബാനിക്ക് വായ്പ നൽകിയത്.

കേസുകൾ നടത്താൻ ആഭരണങ്ങൾ വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനിൽ അംബാനി പറഞ്ഞിരുന്നു. 2020 ജനുവരി ജൂൺ മാസങ്ങളിൽ താൻ കൈയ്യിലുള്ള ആഭരണങ്ങൾ വിറ്റെന്നും ഇതിൽ നിന്നും 9.99 കോടി രൂപ ലഭിച്ചു. എന്നാൽ ഇത് ഇപ്പോഴത്തെ അവസ്ഥയിൽ വലിയ തുകയല്ല. ഇത് നിയമ നടപടികൾക്ക് തന്നെ ചിലവാകും. തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നിറം പിടിപ്പിച്ചതാണെന്നും അനിൽ അംബാനി കോടതിയെ അറിയിച്ചു.

എനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എനിക്ക് സ്വന്തമായി റോൾസ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോൾ ആകെ ഒരു കാർ മാത്രമാണ് സ്വന്തമായി ഉള്ളത് അനിൽ അംബാനി പറയുന്നു. ഇൻട്രസ്ട്രീയൽ കൊമേഷ്യൽ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക്, ഇക്‌സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടൻ കോടതിയിൽ അനിൽ അംബാനിക്കെതിരെ കേസ് നൽകിയിരിക്കുന്നത്.