Spread the love

കോട്ടയം: ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് ജൂൺ 25 മുതൽ 28 വരെ തിരുവനന്തപുരത്തു നടക്കുന്ന ‘ഭൂമി’ ദേശീയ എൻക്ലേവിൽ പങ്കെടുക്കുന്ന ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധിസംഘം 28 ശനിയാഴ്ച അയ്മനം ഗ്രാമപഞ്ചായത്ത് സന്ദർശിക്കും.

video
play-sharp-fill

റവന്യൂ സെക്രട്ടറിമാർ, സെറ്റിൽമെന്റ് കമ്മിഷണർമാർ, സർവേ ഡയറക്ടർമാർ, ഐ.എ.എസ. ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം പഞ്ചായത്തിൽ നടന്നുവരുന്ന ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നേരിട്ടുമനസ്സിലാക്കും.

രാവിലെ പത്തിനു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ സംഘാംഗങ്ങളെ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന അയ്മനത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിറ്റൽ സർവേയുടെ പുരോഗതി, നേട്ടങ്ങൾ, നടത്തുന്ന രീതി തുടങ്ങിയ കാര്യങ്ങൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിശദീകരിക്കും. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടർമാരായ ജിനു പുന്നൂസ്, ഷാഹിന രാമകൃഷ്ണൻ,സർവേ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.എ. ആശ തുടങ്ങിയവർ പങ്കെടുത്തു.