അട്ടപ്പാടിയിൽ മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിൽ; ഉണക്കി സൂക്ഷിക്കുന്നതിനായി അടുപ്പിന് മുകളിൽ തൂക്കിയിട്ട നിലയിൽ രണ്ട്കിലോ ഗ്രാം തൂക്കമുള്ള മാനിറച്ചി ഇവരിൽ നിന്ന് കണ്ടെടുത്തു
സ്വന്തം ലേഖകൻ
പാലക്കാട്: അട്ടപ്പാടിയിൽ മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിലായി. അട്ടപ്പാടിക്കടുത്ത് ഷോളയൂർ വെച്ചപ്പത്തി സ്വദേശികളായ രേശൻ, അയ്യവ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും 2 കിലോ ഗ്രാം തൂക്കമുള്ള മാനിറച്ചി പിടികൂടി. ഷോളയൂർ ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനയിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്.
ഷോളയൂർ ഡെപൂട്ടി റെയ്ഞ്ച് ഒഫീസർ സജീവന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഷോളയൂർ വെച്ചപ്പതി ഊരിൽ നിന്നാണ് രണ്ട് പേരെയും മാനിറച്ചിയും കണ്ടെത്തിയത്. വെച്ചപ്പതി ഊർ സ്വദേശികളാണ് പിടിയിലായ രേശനും അയ്യാവും. രേശന് 46 ഉം അയ്യാവിന് 36 ഉം വയസാണ് പ്രായം. വീട്ടിൽ ഉണക്കി സൂക്ഷിക്കുന്നതിനായി അടുപ്പിന് മുകളിൽ തൂക്കിയിട്ട നിലയിലായിരുന്നു മാനിറച്ചി കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂർത്തിയെന്ന ആളാണ് രേശനും അയ്യാവിനും ഇറച്ചി കൊണ്ടുവന്ന് കൊടുത്തത്. ഇയാൾ കാട്ടിൽ നിന്ന് ഇറച്ചി എത്തിച്ചതാണെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. എന്നാൽ മൂർത്തിയെ വനം വകുപ്പിന് പിടികൂടാനായില്ല. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വനത്തിൽ ചത്ത് കിടന്ന മാനിന്റെ ഇറച്ചി മൂർത്തി ഇവർക്ക് കൊണ്ട് വന്ന് കൊടുത്തുവെന്നാണ് പ്രതികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.