
കൊച്ചി: വ്യാജ അക്കൗണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി.
കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസില്‍ പരാതി നല്‍കിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി.
കെപിസിസി പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് പരാതി. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തില്‍ ദീപ്തി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫണ്ട് വിവാദത്തില്‍ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പാർട്ടിക്കെതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി.
ഒരു വിഭാഗം സൈബർ പ്രൊഫൈലുകള്‍ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു. പാർട്ടിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് ബോധപൂർവമായ നീക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എന്ന് പരാതിയില്‍ പറയുന്നു.







