Spread the love

ഇടുക്കി: വാഗമണ്ണില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

video
play-sharp-fill

ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.

തോബിയാസും സംഘവും വിനോദയാത്രയ്ക്കായി എറണാകുളത്തില്‍നിന്ന് വാഗമണിലേക്ക് എത്തിയതാണ്. സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ മടങ്ങവെ, കാഞ്ഞാര്‍-വാഗമണ്‍ റോഡിലെ ചാത്തന്‍പാറ ഭാഗത്ത് ഇവര്‍ വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി. ഇതിനിടെയായിരുന്നു കാല്‍ വഴുതി താഴേയ്ക്ക് വീണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഉടന്‍ മൂലമറ്റം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി പുലർച്ചെ മൂന്നുമണിയോടെ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.