
കോഴിക്കോട്: പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നൃത്തം അവതരിപ്പിച്ചുകൊണ്ടിരുന്ന വീട്ടമ്മ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ് മരിച്ചു. പാലാഴി സ്വദേശിനിയായ എ.എൻ. ഷാജുന്റെ ഭാര്യ ഷൈനി (54) ആണ് അന്തരിച്ചത്.
ഇന്നലെ രാത്രി, ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കിടെയാണ് മരിണം സംഭവിച്ചത്. പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് അവതരിപ്പിച്ച നൃത്തത്തിലായിരുന്നു ഷൈനിയും പങ്കുചേർന്നത്. നൃത്തം പൂർത്തിയാകുന്നതിന് തൊട്ടുമുമ്ബ് ഷൈനിക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ സ്റ്റേജിന് പിന്നിലേക്ക് മാറിയ അവരെ ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ പാലാഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോ. സ്നേഹ, സപ്ത എന്നിവരാണ് ഷൈനിയുടെ മക്കള്‍. നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







