Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്.

video
play-sharp-fill

വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ തന്നെ ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തന്‍പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.