Spread the love

കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റാൻഡിലെ ക്ലോക്ക് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

തങ്കപ്പൻ (65) എന്നയാളാണ് മരിച്ചത്. എന്നാൽ, ഇയാളുടെ സ്ഥലമോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.

ഇന്നലെ രാത്രിയിലാണ് ഇയാൾ ക്ലോക്ക് റൂമിൽ കിടന്നിരുന്നത്. തുടർന്ന് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, കെ എസ് ആർ ടി സി ജീവനക്കാർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയും. പൊലീസ് സംഘം എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.