
വല്ലാതെ അഹങ്കരിക്കരുത് റഹീമേ…! സി.പി.എമ്മിനെ തിരിഞ്ഞ് കൊത്തി സൈബർ സഖാവ് പോരാളി ഷാജി: പോരാളി ഷാജിയുടെ പേജിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റിനെ കടന്നാക്രമിച്ച് പോസ്റ്റ്: ഞെട്ടിത്തെറിച്ച് സൈബർ ലോകം: ഒടുവിൽ ഗുഡ് ബൈ പോസ്റ്റും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോരാളി ഷാജിയുടെ അപ്രതീക്ഷിത രൂപമാറ്റത്തിൽ ഭയന്നിരിക്കുകയാണ് സൈബർ ലോകം. പാർട്ടിയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൊണ്ടും കൊടുത്തും ഏറ്റുമുട്ടിയും നിറഞ്ഞ് നിന്നിരുന്ന പോരാളി ഷാജി പെട്ടന്ന് അപ്രത്യക്ഷമായി! അതും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് എ.എ റഹീമുമായി ഏറ്റുമുട്ടിയ ശേഷം.
റഹീമിനെക്കുറിച്ച് എഴുതിയ പോസ്റ്റും ഇപ്പോള്‍ കാണുന്നില്ല. സോഷ്യല്‍ മീഡിയയുല്‍ സി.പി.എം അനുകൂല നിലപാടിലൂടെ പോരാളി ഷാജിയുടെ പോസ്റ്റുകള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റഹീമിനെതിരായ വിമര്‍ശനം വലിയ ചര്‍ച്ചയായത് പേജിന് തിരിച്ചടിയായെന്നും സൂചനയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഗുഡ് ബൈ സഖാക്കളെ, കമിംഗ് സൂണ്‍’ എന്നെഴുതിയ ഷാജിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ ബിനീഷ് കോടിയേരി ടാഗ് ചെയ്തിട്ടുണ്ടെന്നും കാണാം. എന്നാല്‍ ഇത് ഷാജിയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് തന്നെയാണോയെന്ന് വ്യക്തമല്ല.പാര്‍ട്ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമെന്നുമുള്ള’ റഹീമിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഷാജിയുടെ മറുപടി വന്നത്. റഹീമിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും പാര്‍ട്ടിയുടെ ശമ്പളവും തനിക്ക് വേണ്ടെന്ന് ഷാജി പോസ്റ്റില്‍ പറയുന്നു.
പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വല്ലാതെ അഹങ്കരിക്കരുത് റഹീമേ…പാര്‍ട്ടിക്ക് വേണ്ടി എന്നും ഓശാന പാടാന്‍ ലക്ഷങ്ങള്‍ കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിയേക്കുന്നവരില്‍ ഞാനില്ല… ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല… ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുഖമില്ലാത്ത,,
അറിയപ്പെടാന്‍ താത്പര്യമില്ലാത്ത,പാര്‍ട്ടി ആഞ്ജക്കായി കാത്ത് നില്‍ക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാര്‍ത്തകളും പ്രചരിപ്പിക്കുന്ന,, പാര്‍ട്ടി പറയുന്നതിന് മുന്‍പേ ശത്രുക്കള്‍ക്ക് മുന്‍പില്‍ പ്രതിരോധം തീര്‍ക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്..അവരാണ് ഈ വിജയത്തിന് പിന്നില്‍..അല്ലാതെ മാസ ശമ്ബളം വാങ്ങി കമ്പ്യൂട്ടറില്‍ മാസത്തില്‍ പത്ത് കളര്‍ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടര്‍മാരല്ല..
ഞാന്‍ വെല്ലുവിളിക്കുകയാണ് റഹീമേ. പാര്‍ട്ടി പണം ചിലവാക്കി നില നിര്‍ത്തുന്ന ഓഫിഷ്യല്‍ പേജുകളെക്കാളും കോടികള്‍ ചിലവിട്ട് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജില്‍ നിന്നും കിട്ടിയിട്ടുണ്ട്..വികസനവും നന്മയും പറഞ് ആയിരം ഇരട്ടി പോസ്റ്റുകള്‍ ഈ പേജിലൂടെ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്. കോടാനുകോടി ചിലവിട്ട് നിങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ ഗുസ്തികളെക്കാള്‍ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങള്‍ എയര്‍ ചെയ്യാന്‍ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..
അതും നിങ്ങളില്‍ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ. Ok. റഹീമിന് അത് ഏത് അളവ് കോല്‍ വെച്ച് വേണമെങ്കിലും പരിശോധിക്കാം..പിന്നെ വിമര്‍ശനം..തെറ്റ് കണ്ടാല്‍ വിമര്‍ശനം വരും റഹിമേ..എന്റേത് ഉള്‍പ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈലുകള്‍ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളില്‍ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..?? അത് കൊണ്ട് വിയോജിപ്പുകള്‍ തീര്‍ച്ചയായും പറയും.. വിയോജിപ്പുകള്‍ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ..
അത്രയും കിട്ടിയത് പോരെ..നിങ്ങളെ പിന്തുണയ്ക്കുന്നവര്‍ നിങ്ങളെ ഒന്ന് വിമര്‍ശിച്ചാല്‍ അപ്പോഴേക്കും ക്രിമിനല്‍ സംഘം ആവുമോ.. പാര്‍ട്ടി ദ്രോഹികള്‍ ആവുമോ.. എനിക്ക് റഹീമിന്റെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും വേണ്ട.. പാര്‍ട്ടിയുടെ ശമ്പളവും വെണ്ട.. പറയാനുള്ളത് പറയും..നന്മകള്‍ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി