ഭാഗ്യപരീക്ഷണത്തിൽ വിജയിച്ചു: പക്ഷേ, ജീവിതത്തിൻ്റെ പരീക്ഷണത്തിൽ പരാജയപ്പെട്ടു: ഒരു കോടി രൂപ ലോട്ടറി അടിച്ച ഭാഗ്യവാനെ മരണം കവർന്നു !
സ്വന്തം ലേഖകൻ
കോട്ടയം: ഒരു കോടിയുടെ ഭാഗ്യപരീക്ഷണത്തിൽ വിജയിച്ചെങ്കിലും , ജീവിതത്തിൻ്റെ പരീക്ഷയെ അതിജീവിക്കാനായില്ല. ജീവിത പ്രാരാബ്ദങ്ങൾക്കിടെയുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ ലോട്ടറി അടിച്ച തുക കയ്യിലേയ്ക്ക് ലഭിക്കും മുൻപ് അബ്ദുള്‍ ഖാദര്‍ പക്ഷേ യാത്രയായി.
കോടീശ്വരനായി ജീവിക്കും മുന്‍പേ അബ്ദുള്‍ ഖാദറിന്റെ ജീവിതം നിര്‍ഭാഗ്യത്തില്‍ പൊലിഞ്ഞു. മാളപള്ളിപ്പുറം സ്വദേശി ആനന്ദാനത്ത് അബ്ദുള്‍ ഖാദര്‍ (64) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് കേരള ഭാഗ്യക്കുറിയുടെ ഭാഗ്യമിത്രയില്‍ ഒരു കോടി അടിച്ചത്. കോടീശ്വരനായി ജീവിതം തുടങ്ങും മുമ്പേയാണ് നിര്‍ഭാഗ്യം അബ്ദുള്‍ ഖാദറിനെ മരണത്തിന്റെ രൂപത്തില്‍ ഇല്ലാതാക്കിയത്.
മാളയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന അബ്ദുള്‍ ഖാദര്‍ ഏതാനും ദിവസമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.
ദിവസവും ശരാശരി 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കുമായിരുന്ന അബ്ദള്‍ ഖാദര്‍ കോടീശ്വരനായപ്പോള്‍ നിരവധി ആഗ്രഹങ്ങള്‍ പങ്കുവച്ചിരുന്നു.
പണം ലഭിക്കുമ്പോള്‍ നിറവേറ്റാന്‍ കാത്തുവച്ച നിരവധി സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ഈ കോടീശ്വരന്‍ പേരിലൊതുക്കി മരണത്തിന് കീഴടങ്ങിയത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടക്കും. ഭാര്യ: സഫിയ. മകന്‍: അസ്‌കര്‍.