video
play-sharp-fill

തടിയോ,പ്ലാസ്റ്റിക്കോ? കട്ടിങ് ബോർഡ് വാങ്ങാൻ പോകുമ്പോൾ നിങ്ങളിൽ പലരും ആശയക്കുഴപ്പത്തിൽ ആയിട്ടുണ്ടാവാം; എങ്കിൽ അറിയാം… ഏതാണ് നല്ലതെന്ന്!

തടിയോ,പ്ലാസ്റ്റിക്കോ? കട്ടിങ് ബോർഡ് വാങ്ങാൻ പോകുമ്പോൾ നിങ്ങളിൽ പലരും ആശയക്കുഴപ്പത്തിൽ ആയിട്ടുണ്ടാവാം; എങ്കിൽ അറിയാം… ഏതാണ് നല്ലതെന്ന്!

Spread the love

കടയിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങാനാണ് നമ്മൾ നോക്കാറുള്ളത്. കൂടുതൽ കാലം ഈടുനിൽക്കുന്നതും നന്നായി ഉപയോഗിക്കാൻ കഴിയുന്നതുമായ സാധനങ്ങൾ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. കട്ടിങ് ബോർഡ് വാങ്ങാൻ പോകുമ്പോൾ നിങ്ങളിൽ പലരും ആശയകുഴപ്പത്തിലായിട്ടുണ്ടാവാം.

കാരണം രണ്ട് തരം കട്ടിങ് ബോർഡുകളാണുള്ളത്, പ്ലാസ്റ്റിക്കും തടികൊണ്ടുള്ളതും. ഇതിൽ മികച്ചത് എങ്ങനെ തെരഞ്ഞെടുക്കുമെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വൃത്തിയോടെ ഉപയോഗിക്കാൻ കഴിയുന്നത് പ്ലാസ്റ്റിക് ആണെന്നാണ് പലരും കരുതുന്നത്. പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ വൃത്തിയാക്കാൻ എളുപ്പമാണെങ്കിലും ഉപയോഗിക്കുമ്പോൾ ബാക്റ്റീരിയകൾ പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലാണ്. ഏത് തരം കട്ടിങ് ബോർഡാണ് നല്ലതെന്ന് നോക്കാം.

1. തടി പോലെയല്ല പ്ലാസ്റ്റിക്. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങളില്ല. അതുകൊണ്ട് തന്നെ കഠിനമായ രാസവസ്തുക്കൾ കൊണ്ടുള്ള ക്ലീനറുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ വൃത്തിയാക്കാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. രാസവസ്തുക്കൾ കലർന്ന ക്ലീനറുകൾ ഉപയോഗിച്ച് തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കിയാൽ അതിൽ രാസവസ്തുക്കൾ പറ്റിയിരിക്കുകയും പിന്നീട് ഭക്ഷണങ്ങളിൽ അത് കലരുകയും ചെയ്യുന്നു.

3. കൂടുതൽ കാലം ഈടുനിൽക്കുന്നവയാണ് തടികൊണ്ടുള്ള കട്ടിങ് ബോർഡുകൾ. കൂടാതെ പ്ലാസ്റ്റിക് ബോർഡുകളെ പോലെ ഇവ കത്തിയുടെ മൂർച്ചയെ കളയില്ല.

4. തടിയായതുകൊണ്ട് തന്നെ ബാക്റ്റീരിയകൾ വളരുന്നത് തടയുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.

5. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമൊണെല്ല, ലിസ്റ്റീരിയ, എന്ററോഹെമറാജിക് ഇ.കോളി എന്നീ ബാക്റ്റീരിയകൾ പ്ലാസ്റ്റിക് കട്ടിങ് ബോർഡിലാണ് അധികവും കാണപ്പെടുന്നതെന്ന് പഠനങ്ങൾ പറയുന്നു.

6. തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിലും ബാക്റ്റീരിയകൾ ഉണ്ടാവുമെങ്കിലും പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് കുറവാണ്.