
വളരെ വേദനയോടെ നാം എല്ലാവരും അറിഞ്ഞ വാർത്തയാണ് പാപ്പിനശ്ശേരി കൊലപാതകം. 12 വയസ്സുകാരി നാലു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കൊലപാതകങ്ങൾ മാത്രം സമൂഹത്തിൽ അരങ്ങേറുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. തന്റെ കുടുംബത്തിന് തന്നോടുള്ള സ്നേഹം കുറയുമോ എന്നുള്ള സംശയം ആയതിനാലാണ്.തനിക്ക് തന്റെ വീട്ടിലുള്ളവരെ നഷ്ടമാകുമോ എന്ന് പേടിച്ചത് കൊണ്ട്.
തിങ്കളാഴ്ച രാത്രിയാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന നാല് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ ഉടൻതന്നെ പോലീസ് ഇത് കൊലപാതകമെന്നു ഉറപ്പിച്ചിരുന്നു. എന്നാൽ ഇത് നടത്തിയത് 12 വയസ്സുകാരിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു പുറകിലുള്ള കാരണം പുതിയ കുട്ടി ജനിച്ചപ്പോൾ കുടുംബത്തിന് തന്നോടുള്ള സ്നേഹം കുറയുമെന്ന ഭയത്താലാണ് കുഞ്ഞിനെ കൊന്നതെന്ന് 12 വയസുകാരി പോലീസിനോട് പറഞ്ഞു. മരിച്ച കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്. മാതാവ് ഉപേക്ഷിക്കുകയും പിതാവ് മരിക്കുകയും ചെയ്തതിന് പിന്നാലെ അച്ഛന്റെ സഹോദരനോടൊപ്പമായിരുന്നു പന്ത്രണ്ടുകാരിയുടെ താമസം. കുടുംബത്തിന് ചെറിയ കുട്ടിയോട് സ്നേഹം കൂടുമ്പോൾ തന്നോടുള്ള സ്നേഹം കുറയുമെന്ന് കരുതിയാണ് ഇങ്ങനെയൊരു പ്രവർത്തി ചെയ്യേണ്ടി വന്നത്.
കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യങ്ങളാണ് കണ്ടുവരുന്നത്. മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാത്ത കുട്ടികളിൽ പോലും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ കണ്ടുവരുന്നു. കുട്ടികൾക്ക് ബോധവത്കരണം സ്കൂളുകളിൽ നിന്നും,മാതാപിതാകളിൽ നിന്നുമാണ് നൽകേണ്ടത്. ജോലി കഴിഞ്ഞു വരുന്ന അച്ഛനമ്മമാർക്ക് മക്കൾക്ക് വേണ്ടി ചിലവഴിക്കാൻ സമയമില്ല.ദാമ്പത്യ ജീവിതത്തിൽ മറ്റൊരു കുട്ടി ജനിക്കുമ്പോൾ പിന്നീടുള്ള സ്നേഹം പങ്കിടുമോ എന്നതാണ് അവർക്കിയടയിലുള്ള വലിയ പ്രശ്നം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾക്ക് മനസ്സിലാവുന്ന വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കണം. സിബി മലയിൽ സംവിധാനം ചെയ്തു പ്രേം പ്രകാശ് നിർമ്മിച്ച് 2003 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എന്റെ വീട് അപ്പൂന്റേം’ ഈ ചിത്രത്തിലൂടെ മനസ്സിലാക്കി തരുന്നത് സ്വന്തം കുട്ടികളെ ഒരുപോലെ കാണുക എന്നതാണ്. മാതാപിതാക്കൾ രണ്ടാമത് ഉണ്ടാകുന്ന കുട്ടിയെ കൂടുതൽ പരിചരിക്കുന്നത് കാണുമ്പോൾ പക്വത എത്താത്ത കുട്ടിയാണ് മൂത്തയാൾ എങ്കിൽ അതുറപ്പായും കുട്ടിയെ ബാധിക്കും.അതോടൊപ്പം ഇളയ കുട്ടിക്കാണ് പ്രാധാന്യം എന്നവരുടെ മനസ്സിൽ പതിയും.
പക്വത എത്താത്ത കുട്ടികൾ കുടുംബത്തെ നിരീക്ഷിക്കുന്ന പോലെ തന്നെ വീട്ടിലെ അംഗങ്ങളും മൂത്ത കുട്ടികളെ ശ്രദ്ധിക്കണം. അവർക്കുള്ള പരിഗണനയും നൽകണം. ഭക്ഷണകാര്യങ്ങൾ,സ്കൂളിലെ കാര്യങ്ങൾ, അവരുടേതായ എല്ലാത്തിലും കുടുംബത്തിന്റെ കണ്ണുണ്ടായാൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ഇങ്ങനെ ഒരു ക്രൂരതയ്ക്ക് മുതിരല്ല.



