Spread the love

കോട്ടയം: ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ.

video
play-sharp-fill

തൃശ്ശൂർ ജില്ലയിൽ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ജോസഫ് മകൻ
ജോയ് ടി ജെ (50) ആണ് അറസ്റ്റിൽ ആയത്.

ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം എസ് എച്ച് ഒ വി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സജി എം പി, സിപിഒമാരായ റിങ്കു, പ്രിൻസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.